Tuesday, 27 November 2012

How to write a Facebook comment in Malayalam?

Facebook സുഹൃത്തുക്കളില്‍  മഹാഭൂരിപക്ഷവും തങ്ങളുടെ comment കള്‍ "മംഗ്ലീഷില്‍" ആണ് എഴുതിക്കാണുന്നത് . തിരക്ക്പിടിച്ച ജീവിതത്തിനിടയിലാണ് Facebook comment കള്‍ വായിക്കുന്നതും പ്രതികരിക്കുന്നതും .ഇംഗ്ലീഷിലുള്ള മലയാളം എഴുത്ത് വായിച്ചു മനസിലാക്കാന്‍ പലപ്പോഴും പ്രയാസവുമാണ് ."മംഗ്ലീഷ്" മലയാളത്തെയും ഇംഗ്ലീഷിനേയും ഒരേപോലെ കൊല്ലുകയാണ് . അതുകൊണ്ട് എല്ലാവര്‍ക്കും തങ്ങളുടെ മനസ്സില്‍ വിരിയുന്ന വിലപ്പെട്ട commentകള്‍ മലയാളത്തില്‍ തന്നെ രേഖപ്പെടുത്താനുള്ള അവസരമുണ്ടാക്കാന്‍ ഈ post സഹായിക്കുമെന്ന് കരുതുന്നു.
മലയാളം ടൈപ്പ് ചെയ്യുന്നതിലേക്ക് എത്തിച്ചേരേണ്ട വഴികള്‍ ഇവിടെ സൂചിപ്പിച്ചിരിക്കുന്നു.



1. Mozilla Firefox Download and Install ചെയ്യുക
 
        Download ചെയ്യുന്നതിനുവേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക. എന്നിട്ട് വരുന്ന site ഇല്‍ നിന്ന് download click ചെയ്യുക.എന്നിട്ട് സേവ് ക്ലിക്ക് ചെയ്യുക.

Download ചെയ്ത ഫയല്‍ ഓപ്പണ്‍ ചെയ്യുക .
1.1 Mozilla Firefox install ചെയ്യുന്നതെങ്ങനെ?
 താഴെ കാണിച്ചിരിക്കുന്ന പോലെ ഒരു വിന്‍ഡോ ഓപ്പണ്‍ ആയി വരും.
 

അതില്‍ Next ക്ലിക്ക് ചെയ്യുക. പിന്നെയും next ക്ലിക്ക് ചെയ്യുക. എന്നിട്ട് വരുന്ന വിന്‍ഡോ ഇല്‍  Install ക്ലിക്ക് ചെയ്യുക.അപ്പോള്‍ Mozilla firefox install അയ്കൊണ്ടിരിക്കുകയാണ്. ആ process കഴിയുമ്പോള്‍ finish ക്ലിക്ക് ചെയ്യുക.

2. Unicode Font install ചെയ്യുക
AnjaliOldLipi Font download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
എന്നിട്ട് font ഇല്‍ മൗസ് ഇന്റെ right ബട്ടണ്‍ ക്ലിക്ക് ചെയ്യുക വരുന്ന മെനു ഇല്‍  നിന്ന് copy സെലക്ട്‌ ചെയ്യുക.
Start > Settings > Control Panel എടുക്കുക അതില്‍ നിന്ന്  fonts എടുക്കുക.മൗസ് ഇന്റെ right ബട്ടണ്‍ ക്ലിക്ക് ചെയ്യുക വരുന്ന മെനു ഇല്‍  നിന്ന് paste സെലക്ട്‌ ചെയ്യുക.
 ഇപ്പോള്‍ നിങളുടെ കമ്പ്യൂട്ടര്‍ ഇല്‍ മലയാളം ഫോണ്ട് ഇന്‍സ്റ്റാള്‍ അയ്കഴിഞ്ഞു.
നിങ്ങളുടെ മോസില്ല ബ്രൌസര്‍ ഇല്‍ മലയാളത്തില്‍ ഉള്ള സൈറ്റ് കള്‍ കാണാന്‍ കഴിയുന്നതാണ്.
ഇനി അടുത്തത് മലയാളം ടൈപ്പ് ചെയ്യുകയാണ് വേണ്ടത് , അത് എങ്ങനെയെന്നു നോക്കാം.

3. മലയാളം ടൈപ്പ് ചെയ്യുന്നതെങ്ങനെ 
Google transliteration സൈറ്റ് ഇല്‍ എന്റര്‍ ചെയ്യുക അതിനുവേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക
അല്ലെങ്കില്‍ ഇ സൈറ്റ് ഈ ലിങ്ക് ഇല്‍ കേറുക http://www.google.com/transliterate/malayalam
ഇനി ഇ ലിങ്ക് നമ്മുടെ ബ്രൌസര്‍ ഇല്‍ bookmark ചെയ്യുക ആണ് വേണ്ടത് (എളുപ്പം ഇ സൈറ്റ് ഇലേക്ക് കേറുന്നതിനു വേണ്ടി )
 Bookmark ചെയ്യാന്‍ വേണ്ടി സൈറ്റ് ഇന്റെ ടാബ് ഇല്‍ ക്ലിക്ക് ചെയ്തു പിടിച്ചുകൊണ്ട് മുകളിലത്തെ ബൂക്മാര്‍ക്ക് ടൂള്‍ബാര്‍ ഇലേക്ക് കൊണ്ടുവന്നിട്ട് ക്ലിക്ക് ചെയ്തുകൊണ്ടിരിക്കുന്ന മൗസ് വിടുക.
അപ്പോള്‍ താഴെകാണിച്ചിരിക്കുന്നതുപോലെ  ടൂള്‍ബാര്‍ ഇല്‍ ഗൂഗിള്‍ മലയാളം സൈറ്റ് വരും.

 മലയാളം ടൈപ്പ് ചെയ്യേണ്ട സമയത്ത് ഈ സൈറ്റ് അടുത്ത ടാബ് ഇല്‍ എടുത്തിട്ട് ടൈപ്പ് ചെയ്യുക.

മലയാളത്തില്‍ ഫേസ്ബുക്ക്‌  comment ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം.

New ടാബ് എടുക്കുക ,(താഴെ കാണിച്ചിരിക്കുന്നതുപോലെ)

 


മുന്‍പ് ബൂക്മാര്‍ക്ക് ചെയ്ത ഗൂഗിള്‍ മലയാളം എടുക്കുക


അപ്പോള്‍ Google transliteration സൈറ്റ് ഓപ്പണ്‍ അയ്‌ വരും. അവിടെ മംഗ്ലീഷ് ഇല്‍ ടൈപ്പ് ചെയ്യുക ഉടനെ താഴെ ഒരു ബോക്സ്‌ ഇല്‍ വരുന്ന വാക്ക് ശരിയെങ്കില്‍ space അടിക്കുക അല്ലെങ്കില്‍  അനുയോജ്യമായ വാക്കില്‍ എടുത്തതിനു ശേഷം  ക്ലിക്ക് ചെയ്യുക.


 ടൈപ്പ് ചെയ്ത ശേഷം select ചെയ്യുക.select ചെയ്തിട്ട് മൗസ് ഇന്റെ right ബട്ടണ്‍ ക്ലിക്ക് ചെയ്ത് copy select ചെയ്യുക.
New ടാബ് close ചെയ്യുക

Facebook ഇലെ comment box ഇല്‍ ക്ലിക്ക് ചെയ്യുക .മൗസ് ഇന്റെ right ബട്ടണ്‍ ക്ലിക്ക് ചെയ്ത് paste സെലക്ട്‌ ചെയ്യുക . എന്നിട്ട് enter അമര്‍ത്തുക.

 Courtesy : NetOops Blog

1 comment:

  1. i like your trikkkk,,,thanks to your sharing.
    keep spirit and happy blogging!

    ReplyDelete